Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Sunday, February 27, 2011

പുല്ലുകച്ചവടക്കാരിയില്‍ നിന്ന് സിനിമാ നായികയിലേയ്ക്ക്....

"സരോജിനിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട റോസിയുടെ തലയിലിരുന്ന പൂവ് നായകന്‍ സൈക്കിളില്‍ വന്ന് എടുത്ത് മണപ്പിക്കുന്ന രംഗം കണ്ടതോടെ സദാചാരവാദികളായ കാണികള്‍ക്കിടയില്‍ നിന്ന് ആദ്യത്തെ കൂക്കിവിളി ആരംഭിച്ചു.ഒടുവില്‍ കൂക്കുവിളിയും ആര്‍ത്തട്ടഹാസങ്ങളും നടക്കുന്നതിനിടയില്‍ കല്ലേറുമുണ്ടായി.കല്ലേറില്‍ തിരശ്ശീല കീറിപ്പോയി.കാണികളില്‍ പലരും ഓടിപ്പോയി"

സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരും വായിച്ചിരിയ്കേണ്ട കദന കഥ...ലക്ഷങ്ങളും കോടികളും എണ്ണിവാങ്ങി മിന്നിത്തിളങ്ങി നില്‍ക്കുന്ന ഇന്നത്തെ എത്ര താരങ്ങള്‍ മലയാള സിനിമയിലെ ഈ ആദ്യ നായികയെ ഓര്‍ക്കുന്നുണ്ടാവും? ഒരു സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ജീവിതം തന്നെ ചോദ്യചിഹ്നമായി മാറിയ ആ ദുരന്ത നായിക പി കെ റോസി എന്ന റോസമ്മ

ഈ അടുത്ത കാലത്താണ് മലയാള സിനിമയിലെ ആദ്യനായികയുടെ ചിത്രം ലഭിച്ചത്..”പച്ചക്കുതിര’ വാരികയിലെ ഈ ഓര്‍മ്മക്കുറിപ്പ് വായിയ്കൂ...ഹൃദയകോണില്‍ ഒരിറ്റു കണ്ണീരു പൊഴിയ്ക്കാതെ ഇതു പൂര്‍ത്തിയാക്കാനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്..